Showing posts with label My Writings. Show all posts
Showing posts with label My Writings. Show all posts

Monday, March 30, 2020

ഒരു ഹാപ്പി ബർത്ത് ഡേ കഥ

Henry Haversham Godwin-Austen
Image: Wikipedia
പണ്ട് പണ്ട്..ഏകദേശം നാല്പത് വർഷങ്ങൾക്ക് മുൻപ്..അല്ലെങ്കിൽ വേണ്ട.. മുപ്പത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ്... ഇന്നേ ദിവസം ഞാൻ ഭൂജാതനായി...
അങ്ങനെ നാട്ടുനടപ്പ് അനുസരിച്ച് എന്റെ അപ്പൻ എനിക്കൊരു പേര് തപ്പി നടക്കുന്ന സമയം..
എല്ലാ അപ്പൻമാരെയും പോലെ എന്റെ അപ്പനും എന്നെ ഇമ്മിണി ബല്യ ഒരാളായി കാണാൻ മോഹം.
അങ്ങനെയിരിക്കെയാണ് പി എസ് സി പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന അപ്പന്റെ കയ്യിലുള്ള തൊഴിൽവാർത്തയിൽ ആ വാർത്ത കണ്ടത്..
ഇംഗ്ലീഷ് ടോപ്പോഗ്രാഫർ കേണൽ ഹെൻറി ഹാവേർഷാം ഗോഡ്‌വിൻ ഓസ്റ്റിൻ..ദി greatest mountaineer of that time.. അതാ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയിരിക്കുന്നു..
ഹെൻറി ഹാവേർഷാം ഗോഡ്‌വിൻ ഓസ്റ്റിൻ...അടിപൊളി പേര്..
മകൻ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് കരുതി അപ്പൻ മകന് പേരിട്ടു..
ഗോഡ്‌വിൻ
കുറച്ചു നാളുകൾ കഴിഞ്ഞു... ഗോഡ്‌വിന് ഒരു അനുജൻ പിറന്നു..നാട്ടുനടപ്പ് അനുസരിച്ച് വീണ്ടും പേരിടൽ ചടങ്ങു വന്നു..
എവറെസ്റ്റിനെക്കാൾ ഉയർന്ന കൊടുമുടി കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് അപ്പൻ ആകാശത്തേക്ക് നോക്കി ഇരിപ്പായി..
അപ്പോളോ അതാ അവിടെ നമ്മുടെ
അപ്പോളോ പതിനൊന്ന്...
യൂറിയും ഗഗാറിനും സോറി...
നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അവിടെ അങ്ങനെ ശൂന്യാകാശത്ത് നിൽക്കുന്നു..അങ്ങനെ അനിയനും പേരായി..
എഡ് വിൻ
മക്കളുടെ ഭാഗ്യം കൊണ്ട് പി എസ് സി ടെസ്റ്റ് പാസ്സായി അപ്പനും അമ്മയ്ക്കും ഉടൻ ജോലി കിട്ടിയതു കൊണ്ട് അപ്പൻ കൂടുതൽ ഉയരങ്ങൾ തേടി പോയില്ല...അതു കൊണ്ട് ഞങ്ങൾക്ക് താഴെ പ്ലൂട്ടോയോ യുറാനസോ എത്തിയതുമില്ല..
പേരിന്റെ ശരിക്കുള്ള അർഥം കണ്ടുപിടിക്കാൻ ഗൂഗിളിൽ തപ്പിയ എനിക്ക് കിട്ടിയ ഗ്രഹനില താഴെ പോസ്റ്റുന്നു....മലയാളം അറിയാത്ത നമ്മുടെ സുഹൃത്തുക്കൾ ഞാനെതോ ബല്യ കൊടുമുടി ആണെന്ന് വിചാരിച്ചോട്ടെ..
The name Godwin is an English Baby name derived from the Old English Godwine, meaning friend of God. People with this name tend to be passionate, compassionate, intuitive, romantic, and to have magnetic personalities. They are usually humanitarian, broadminded and generous, and tend to follow professions where they can serve humanity. Because they are so affectionate and giving, they may be imposed on. They are romantic but may be easily hurt and are sometimes quick-tempered.
....പൊളിച്ചു
ഹാർട്ട്ഫെൽറ്റ് താങ്ക്സ് ഫോർ ആൾ യുവർ ബർത്ത് ഡേ വിഷസ്‌. ഗുഡ് നൈറ്റ്

Sunday, March 29, 2020

Kerala Police Break the Chain Handwash Dance Video

പണ്ടു മുതലേയുള്ള ഒരാഗ്രഹം ആയിരുന്നു സിനിമാറ്റിക് ഡാൻസ് ചെയ്യണം ന്ന്
പലവട്ടം ശ്രമിച്ചെങ്കിലും ഡാൻസ് സ്റ്റെപ്പുകൾ ഒന്നും അത്രക്ക് വഴങ്ങുന്നില്ല.
എന്നാൽ ഇപ്പോൾ രണ്ടു ദിവസം വീട്ടിൽ ലോക്ക് ഡൗൺ ആയപ്പോഴേക്കും നുമ്മ ആ ആഗ്രഹം സാധിച്ചെടുത്തു.
#KeralaPolice ന് നന്ദി
നല്ല സിംപിൾ ബട്ട് പവർഫുൾ സ്റ്റെപ്സ്..പാട്ട് എവിടെ കേട്ടാലും ഇപ്പോൾ കൈ കഴുകുന്നുണ്ട്..കൈ കഴുകുമ്പോൾ ഡാൻസും ചെയ്യുന്നുണ്ട്..

RIP BSNL

അവസാനം അയാൾ തന്റെ മേശവലിപ്പിൽ പണ്ടെന്നോ ഉപേക്ഷിച്ച ആ പഴയ BSNL സിം തപ്പിയെടുത്ത് ഫോണിൽ ഇട്ടു..
പക്ഷെ കോൾ വിളിക്കാനായി അപ്പോൾ ടവർ അവശേഷിക്കുന്നുണ്ടായിരുന്നില്ല..!

Overtake Malayalam Movie

സിനിമയിലെ ശബ്ദം ഒരു അത്ഭുതം ആയി തോന്നിയത് പണ്ടെങ്ങാണ്ടോ ഒരു പാതിരാത്രി അമിതാഭ് ബച്ചന്റെ ബ്ലാക്ക് എന്ന സിനിമയുടെ DVD ലാപ്ടോപ്പിൽ കണ്ടുകൊണ്ടിരുന്നപ്പോഴാണ് ...
ആ സിനിമയിലെ ഡയലോഗ് കേൾക്കണമെങ്കിൽ ശബ്ദം കൂട്ടി വെക്കണം അപ്പോഴേക്കും എത്തും അതിഭയങ്കര ശബ്ദത്തിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്. അപ്പോൾ ശബ്ദം കുറച്ചു വെക്കണം..
അങ്ങനെ കൂട്ടിയും കുറച്ചും ഒരു പരുവമായപ്പോൾ പോയി ഗൂഗിളിൽ തപ്പി ..
സൗണ്ട് മിക്സിങ് ബൈ റസൂൽ പൂക്കുട്ടി.. അങ്ങേരെ തെറി വിളിച്ചു കൊണ്ടു പോയി കിടന്നു ഉറങ്ങി....
പിന്നീട് എപ്പോഴോ പുള്ളിക്ക് ഓസ്‌കാർ അവാർഡ് ഒക്കെ കിട്ടി
സിനിമ തീയേറ്ററിൽ പോയി കാണേണ്ട ഒന്നാണ് ടീവിയിൽ കാണേണ്ടതല്ല എന്ന പാഠം പഠിച്ചത് അന്നാണ്.
അപ്പൊ പറഞ്ഞു വന്നത്

About the latest film Overtake Malayalam movie....Sound Mixing by Jeo Pious, the debut movie of our Cousin Bro ... and indeed a challenging work to begin at... Wishing him all the best for his future endeavors
An entertaining road movie, genre familiarized by the recent malayalam flick Kali movie .. Please do watch it for the effort taken by the crew members, especially in the field of direction, photography (Ajayan Vincent) and sound..and also for that lovely song by my friend Ronnie Raphael
PS: Pls support otherwise film ee azcha thanne hold over aakan sadhyatha undu

മനുഷ്യത്വം

കഴിഞ്ഞ ആഴ്ച ഇവിടത്തെ ഫോട്ടോഷോപ് വിദഗ്ധന്മാരും പോസ്റ്റ് ഷെയറന്മാരും പറഞ്ഞത് ജനാലയിൽ കറുത്ത സ്റ്റിക്കർ, പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നു, യാചക നിരോധിത മേഖല, പരിചയമില്ലാത്തവരെ കണ്ടാൽ ആട്ടിയോടിക്കുക എന്നൊക്കെ ആയിരുന്നു.. !
ഈ ആഴ്ചത്തെ വിഷയം മനുഷ്യത്വം ആണെന്ന് തോന്നുന്നു...
മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ തന്റെ അടുത്ത സീറ്റിൽ വന്നിരുന്നാൽ എഴുന്നേറ്റു പോകുന്നതിൽ തീരുന്നു ഈ പോസ്റ്റ് തൊഴിലാളികളുടെ മനുഷ്യത്വം..!
(ഞാനുൾപ്പെടെ)

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...

സന്ധ്യക്ക് വരാന്തയിലെ ലൈറ്റ് ഇട്ടപ്പോൾ ലൈറ്റതാ.. ഓൺ... ഓഫ് ... ഓൺ ..ഓഫ്... അങ്ങനെ മിന്നിക്കളിക്കുന്നു... വായും പൊളിച്ചു നിന്ന എന്റെ ചെവിയിൽ അടുക്കളയിൽ നിന്ന് ഒരു അശരീരി മുഴങ്ങി...
"ആ ബൾബോ.. ഹോൾഡറോ ഒന്ന് മാറ്റി നോക്കു മടിയാ"...
ബൾബ് അന്വേഷിച്ചു അലമാരയിൽ പരതിയപ്പോൾ ബൾബ്‌ സ്റ്റോക്കില്ല പകരം...ദേ കിടക്കുന്നു ക്രിസ്മസിന് ഇട്ട സ്റ്റാർ...അതെടുത്തു കൊണ്ട് വന്നു ബൾബിന്റെ പുറത്തു തൂക്കിയിട്ടു...
ആഹാ...ഇപ്പോൾ കാണാൻ നല്ല രസം...
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...
ഹാപ്പി ക്രിസ്മസ്..