Sunday, May 12, 2013

ഡ്രൈവിംഗ് സ്കൂൾ

കുട്ടികളെ, ടു വീലർ ലേണേർസ് ലൈസൻസ് ബുക്കിൽ ഇല്ലാത്തതും വളരെ പ്രധാനപെട്ടതും ആയ ഒരു ഹാൻഡ്‌ സിഗ്നലിനെ കുറിച്ച് ബോധവൽക്കരിക്കാൻ ആണ് ഇന്നത്തെ ക്ലാസ്സ്‌.

കൊടും വളവുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനും മറ്റുള്ള ടു വീലേര്സിനെ രക്ഷിക്കാനും വേണ്ടി ഇത് പ്രയോജനപ്പെടും . 

ഈ സിഗ്നലിന്റെ ലക്ഷണങ്ങൾ താഴെ പറയും വിധമാണ്

നിങ്ങൾ ടു വീലറിൽ പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ ഹെഡ് ലൈറ്റ് അടിച്ചു കാണിക്കുക , തലയിൽ തൊട്ടു കാണിക്കുക, കൈ പിന്നിലേക്ക്‌ ചൂണ്ടി കാണിക്കുക മുതലായവ ആണ്

ഈ സിഗ്നലുകൾ കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സ്വന്തം തലയിൽ ഹെൽമെറ്റ്‌ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും ഇല്ലെങ്കിൽ ഉടൻ തന്നെ ബൈക്ക് ഓഫ്‌ ചെയ്യേണ്ടതും ആണ്. എന്നിട്ട് അടുത്തുള്ള പെട്ടി ഓട്ടോറിക്ഷ സ്റ്റാന്റ് കണ്ടുപിടിച്ച് 100 രൂപ കൊടുത്ത് ബൈക്ക് ഒരു പെട്ടി ഓട്ടോയിൽ കയറ്റി കൂടെ പോകുക.

കാരണം അടുത്ത വളവിൽ കേരള പോലീസിന്റെ ഹെൽമെറ്റ്‌ വേട്ടക്കാർ പതുങ്ങിയിരിപ്പുണ്ട് . നഷ്ടപ്പെടുന്നത് വെറും 100 രൂപ നേടുന്നതോ 500 രൂപ പെറ്റിയിൽ നിന്നും മോചനം

PETTY വേണോ PETTY ഓട്ടോറിക്ഷ വേണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

(Inspired from a real incident)

STATUTORY WARNING: RIDING MOTORCYCLE WITHOUT HELMET IS INJURIOUS TO HEALTH

No comments: