Tuesday, May 14, 2013

Neram Malayalam Movie Review


നേരം കണ്ടു ,
ഒന്നേ മുക്കാൽ മണിക്കൂർ നേരം കളയാൻ വേണ്ടി മാത്രമുള്ള ഒരു തട്ടികൂട്ടു സിനിമ . ന്യൂ ജനറേഷൻ സിനിമകൾ കണ്ടു തനിക്കും ഒരു കൈ നോക്കാം എന്ന് വിചാരിച്ചു ഇറങ്ങി പുറപെട്ട ഒരു സംവിധയകാൻ ആണെന്ന് തോന്നുന്നു, മിസ്റ്റർ അൽഫോൻസ്‌ പുത്രൻ .

പല മലയാള സിനിമകളിലും കണ്ടു മടുത്ത തമാശകൾ - ഉദാഹരണം ജഗദീഷിന്റെ സ്ഥിരം മന്ദബുദ്ധി കഥാപാത്രങ്ങളെ ഓര്മിപ്പിക്കുന്ന പോക്കറ്റടിക്കാരൻ, ക്ലാസിക്കൽ മ്യൂസിക്‌ ഇഷ്ടപെടുന്നപോലീസുകാരൻ , മിമിക്രിക്കാർ പല തവണ പരീക്ഷിച്ച ഹരിമുരളീ രവം പാടുന്ന മനോജ്‌ കെ ജയന് , 3 ഇഡിയറ്റ്സ് , സല്റ്റ് ആൻഡ്‌ പെപ്പെർ എന്നിവയിൽ കണ്ട ന്യൂ ജനറേഷൻ പഠിപ്പിസ്റ്റ്, എന്നിങ്ങനെ കുറെ എണ്ണം . (Readers Pls. Note: ബാക്കിയും കൂടി വായിച്ചോണ്ട്‌ പോകുക . ക്ലിക്ക് സീ മോർ )

അതി ക്രൂരനായി അവതരിപ്പിക്കുന്ന കൊള്ള പലിശക്കാരൻ വട്ടി രാജ സിനിമയിൽ മുഴുവൻ ഫോണ്‍ വിളിച്ചു സമയം കളയുന്നു, ലവൻ ഫോണ്‍ വിളിച്ചു കളയുന്ന പൈസ കൊണ്ട് പലരുടെയും പലിശ എഴുതി തള്ളാം.

നിവിൻ പോളിയുടെ കാര്യം ഒന്നും പറയണ്ട, ഓൻ റൊമാൻസ് അഭിനയിക്കാൻ പഠിക്കാൻ 60 കഴിഞ്ഞ മോഹനലാലിൻറെ അടുത്ത് പോയി ഭജന ഇരിക്കണം .

മുഴുവനും കുറ്റം പറയരുതല്ലോ ... നേരത്തിൽ ആകെ ആശ്വാസമായത് മനോജ്‌ കെ ജയന്റെ സ്ക്രീൻ പ്രസന്സും ആ തമിഴരുടെ കാസ്സ്ടിങ്ങും മാത്രമാണ് .പിന്നെ ആ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇന്റർവ്യൂ തമാശ കിടിലം - നിനക്ക് സീഡി റൈറ്റ് ചെയ്യാൻ അറിയുമോ , ചിരിച്ചു ചിരിച്ചു ഒരു വഴിയായി



നേരം - എന്തിനോ വേണ്ടി നിർമിക്കപെട്ട , പകുതി തമിഴും പകുതി മലയാളവും കൂടി ചേര്ന്ന പാതി വെന്ത ഒരു ന്യൂ ജനറേഷൻ സിനിമ പോലെ ഇരിക്കുന്ന ഒരു സാധനം. സിനിമയുമായി യാതൊരു റിലേഷനും ഇല്ലാത്ത മറ്റൊരു ആൽബം സൊങ്ങ് - 'ഞെന്ചോട്‌ ചേർത്ത്' ഈ സിനിമയ്ക്കു കൊടുക്കുന്ന ഒരു ഇനിഷ്യൽ പുള്ള് , അതാണ്‌ ഈ സിനിമയിലേക്ക് യൂത്തിനെ ആകര്ഷിക്കുന്നത്, അത് കഴിയുമ്പോൾ തീരും നേരം.

ചുരുക്കി പറഞ്ഞാൽ 75 ശതമാനം സമയവും ഞാൻ ബോർ അടിച്ചിരുന്നു കണ്ട അടുത്ത കാലത്തിറങ്ങിയ ഒരു മലയാള സിനിമ. ഇത് കേട്ട് നിങ്ങൾ കാണാതിരിക്കരുത് ചിലപ്പോള ഇഷ്ടപെട്ടെക്കാം

സിനിമ ഇഷ്ടപെട്ടവരുടെ നല്ല നേരം, എന്റെ ചീത്ത നേരം, എന്ന് കരുതി ഞാൻ സമാധാനിക്കാം

NB: നേരമില്ലാ നേരത്ത് കഷ്ടപ്പെട്ട് ഇതൊക്കെ വായിച്ച നിങ്ങൾ എന്നെ ഒരു മൂരാച്ചി ആണെന്ന് കരുതാതിരിക്കാൻ ഇതും കൂടി കാണുകhttps://www.facebook.com/media/set/?set=a.10151536596217244.1073741825.549012243&type=3 2013, 14th May First Show
 — at Deva Movies.

No comments: