Thursday, May 9, 2013

ഒരു പുട്ടുണ്ടാക്കിയ കഥ

ഒരു പുട്ടുണ്ടാക്കിയ കഥ ( അൽപ സമയം മുൻപ് സംഭവിച്ചത് )



കറണ്ട് പോയി , .... ഇന്റർനെറ്റും
വൈകിട്ടത്തെ പതിവുപോലുള്ള പവർകട്ട് ആണ്

വീടിന്റെ വിളക്കായ ഭാര്യ വീട്ടിലില്ല ...
എമർജൻസി ലാമ്പ് ആകട്ടെ പ്രവർത്തിക്കുന്നുമില്ല...
എൻറെ വയർ ആകട്ടെ വിശന്നു കത്തി തുടങ്ങിയിട്ടുമുണ്ട്

വെറുതെ ഇരിക്കുന്ന അര മണിക്കൂർ കൊണ്ട് രാത്രി കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കാം, ഞാൻ വിചാരിച്ചു

രണ്ടും കല്പിച്ചു അടുക്കളയിൽ കയറി ....

എന്തുണ്ടാക്കണം ?

...... പുട്ടുണ്ടാക്കാം , വേഗം പണി കഴിയും

രാത്രി ഭക്ഷണം പുട്ടോ ? നിങ്ങൾ അമ്പരക്കണ്ട,
..... രാവിലെയും അത് തന്നെയായിരുന്നു !

ഫോർ യുവർ ഇൻഫർമേഷൻ :
[ദോശ, ചപ്പാത്തി മുതലായവയെക്കാൾ വളരെ വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് പുട്ട്. കുറച്ചു അരിപൊടിയും തേങ്ങയും മതി, കൂടെ പഴവുമുണ്ടെങ്കിൽ ആകെ കുശാലായി .

ഹർത്താൽ, നോക്കുകൂലി എന്നിവയെ പോലെ ലോകത്തിനു മുൻപിൽ കേരളത്തിന്റെ സംഭാവന പുട്ട്.

ഇതുണ്ടാക്കാൻ ആവി മതി, കറണ്ട് വേണ്ട.]

ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞു അടുക്കളയിൽ എത്തി

അവിടെ ഉണ്ടായിരുന്ന പുട്ട് പാത്രം അതിന്റെ 'സവിശേഷമായ ആകൃതി' കാരണം കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല

പുട്ട്പാത്രത്തി ന്റെ ലോവർ ഹാഫിൽ ഒരു ഗ്ലാസ്‌ വെള്ളവും അപ്പർ ഹാഫിൽ കുഴച്ചു വെച്ച അര ഗ്ലാസ് അരി പൊടിയും ഇട്ടു അടുപ്പിൽ വെച്ചു .

ഗ്യാസ് സ്റ്റൗവിന്റെ അരണ്ട വെളിച്ചത്തിൽ ആവി വരുന്നതും കാത്തു ഞാനിരുന്നു .

30 സെക്കന്റ്‌ കഴിഞ്ഞില്ല അതാ വരുന്നു ആവി.

ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള പുട്ട് പാത്രം ആണെന്ന് തോന്നുന്നു . എന്ത് ഫാസ്റ്റ് ... ഉടൻ തന്നെ അടുത്തുണ്ടായിരുന്ന ഗ്യാസ് ലൈറ്റർ ഉപയോഗിച്ച് പുട്ട് പ്ലെയ്റ്റിലെക്കു തള്ളി ഇറക്കി .

പക്ഷെ എന്തോ ഒരു പന്തികേട്‌ , എവിടെയോ ഒരു മിസ്സിംഗ്‌

അതാ ......അത്ഭുതം അപ്പർ ഹാഫിൽ പുട്ട് കാണുന്നില്ല . ഇതെന്തു മറിമായം എന്ന് അമ്പരന്നു നില്ക്കുന്ന എന്റെ മുന്നില് മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചു . ലോവർ പുട്ട് പാത്രത്തിൽ പുതിയൊരു ഡിഷ്‌ രൂപം കൊണ്ടിരിക്കുന്നു .... സൂപ്പർ റസിപേ !....

പ്ലെയ്റ്റിന്റെ ആവശ്യമില്ലാതെ ലോവർ ഹാഫിൽ നിന്നും സപ്പർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കൊരു കാര്യം മനസില്ലായി

ചുമ്മാതല്ല ലോകത്തിലെ എല്ലാ മുൻനിര കുക്കുകളും ഷേഫ്ഫുകളും പുരുഷന്മാരായത്.
ലോകത്തിലെ പല മികച്ച കണ്ടുപിടുത്തങ്ങളും അബദ്ധങ്ങളിൽ നിന്നാണല്ലോ ഉണ്ടായത്

No comments: