Wednesday, April 17, 2013

7up Kathakali Advertisement


ഈ പരസ്യം പുറത്തിറങ്ങിയിട്ടു രണ്ടു മാസത്തോളം ആയി, ഇതു വരെ ആരും പ്രതികരിച്ചു കണ്ടില്ല. ഇന്നലെ കലാമണ്ഡലം ഇതിനെതിരെ രംഗത്ത് വന്നപ്പോൾ ഇവിടത്തെ ഫെയ്സ്ബൂക് ആക്ടിവിസ്ടുകളും ഫോട്ടോഷോപ്പ് ആർട്ടിസ്റ്റുകൾക്കും നമ്മുടെ നാടിന്റെ മഹത്തായ സംസ്കാരം ഓർമ്മ വന്നു . 

ഉത്പന്നത്തെ പരമാവധി ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണല്ലോ ഒരു പരസ്യത്തിന്റെ ധർമം. വിവാദം സൃഷ്ടിക്കുന്നത് വഴി നമ്മളോരോരുത്തരും ആ കോമാളി വേഷമല്ലേ തുള്ളുന്നത് .

അല്ല ഈ പോസ്റ്റ്‌ ഷെയർ ചെയ്യുന്ന ന്യൂ ജനറേഷൻ ഫെയ്സ്ബൂക് ആക്ടിവിസ്റ്റുകൾ ആരെങ്കിലും 10 മിനിറ്റ് കുത്തിയിരുന്ന് കഥകളി കാണുമോ?. ഇനി പ്രതിഷേധിക്കനമെന്നുള്ളവർ PEPSI, LAYS POTATO CHIPS, TROPICANA, LIPTON TEA, AQUAFINA BOTTLED WATER, QUAKER OATS മുതലായവ കഴിക്കാതെ നാരങ്ങ വെള്ളവും, ഇളനീരും കുടിച്ചു പ്രതിഷേധിക്കുക



No comments: