Saturday, May 18, 2013

ന്യൂ ജനറേഷൻ

കേരളത്തിലെ ഒരു മെട്രോ സിറ്റിയിലെ മൾട്ടിപ്ലെക്സിലെ ജോലിക്കാരായ ഒരു ഓൾഡ്‌ ജനറേഷൻ സെക്യൂരിറ്റി യും ന്യൂ ജനരഷൻ ടിക്കറ്റ്‌ ബോയിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും ചോർത്തി എടുത്ത ഭാഗങ്ങൾ 

ബോയ്‌ : ചേട്ടൻ അറിഞ്ഞില്ലേ നമ്മുടെ പ്രിത്വിരാജിന്റെ ചങ്കൂറ്റം ?
സെക്യൂരിറ്റി : അതെന്താ സംഭവം ആള് വല്ല വനപാലകരെ മർദിച്ചോ, അതോ എയർപോർട്ട് ൽ ക്യൂ തെറ്റിച്ചോ ?

ബോയ്‌ : ഇത് അതൊന്നും അല്ല ചേട്ടാ സൌത്ത് ഇന്ത്യയിൽ ഇത് വരെ ഒരു നടനും ചെയ്യാത്തത് പ്രിഥ്വി ചെയ്തു
സെക്യൂരിറ്റി : എന്ത് ചെയ്തു ?

ബോയ്‌ : ചേട്ടൻ മുംബൈ പോലീസ് കണ്ടോ?
സെക്യൂരിറ്റി : മുംബൈ പോലീസോ ? ഞാൻ ഹിന്ദി സിനിമ ഒന്നും കാണാറില്ല

ബോയ്‌ : ഹിന്ദി സിനിമ അല്ല ചേട്ടാ ഇത് മലയാളം ആണ് . Rosshan Andrrews സംവിധാനം ചെയ്യുന്നു
സെക്യൂരിറ്റി : പേരിൽ മുഴുവൻ സ്പെല്ലിങ്ങ് മിസ്റെറക് ഉള്ള അങ്ങേരുടെ പടമോ?

ബോയ്‌ : അതെ ചേട്ടാ, അഭിഷേക് ബച്ചനും ജോണ്‍ അബ്രഹാമും ബോളിവുഡ്ൽ ചെയ്തത് മുംബൈ പോലീസ് ലൂടെ പ്രിഥ്വി മലയാളത്തിൽ ചെയ്യുന്നു

സെക്യൂരിറ്റി : എന്ത് ചെയ്യുന്നു ?

ബോയ്‌ : ചേട്ടാ, അതായതു പ്രിഥ്വിരാജ് സൌത്ത് ഇന്ത്യയിൽ 'പ്രകൃതിവിരുധൻ' ആയി അഭിനയിച്ച ആദ്യത്തെ നടനായി മാറിയിരിക്കുന്നു, എന്തൊരു ചങ്കൂറ്റം. മാധ്യമങ്ങൾ മുഴുവനും അങ്ങേരുടെ തൊലിക്കട്ടിയെ പ്രശംസിക്കുന്നു.

സെക്യൂരിറ്റി : പ്രകൃതിവിരുധമോ, അതൊക്കെ സിനിമയിൽ കാണിക്കാമോ? അതിനെയോക്കെയണോ ചങ്കൂറ്റം എന്ന് വിളിക്കുന്നത്‌ ?

ബോയ്‌ : മണ്ണാങ്കട്ട, അഭിനയത്തിന്റെ പൂർണതക്കായി ഏതറ്റവും വരെ പോകാം.

സെക്യൂരിറ്റി : അപ്പൊ പിന്നെ നമ്മുടെ ശ്വേത ചേച്ചി കളിമണ്ണ് എന്നാ സിനിമയിൽ പ്രസവം ഷൂട്ട്‌ ചെയ്തതിനെ ചങ്കൂറ്റം എന്ന് വിളിക്കാതെ ആഭാസം എന്ന് വിളിക്കുന്നതെന്താ? ഈ പ്രിഥ്വിരാജ് ഒക്കെ പൂരപ്പറമ്പിൽ ടിക്കറ്റ്‌ വെച്ച് പ്രകൃതിവിരുധമൊക്കെ കാണിക്കുമോ?

ബോയ്‌ : ചേട്ടാ, നടന്മാർക്ക് അഭിനയത്തിന്റെ പെർഫെക്ഷന് വേണ്ടി ഏതറ്റവും വരെ പോകാം , പക്ഷെ ഈ നടിമാരുണ്ടല്ലോ കൂടി പോയാൽ വിവാഹം വരെ. അത് കഴിഞ്ഞാൽ അഭിനയം നിർത്തണം. പിന്നെ വെറും ഭാര്യ , വെറുതെ ഒരു ഭാര്യ .ഇവരൊക്കെ പ്രസവവും കുട്ടികളെ വളര്തുന്നതുമൊക്കെ കാണിക്കാൻ തുടങ്ങിയാൽ നമ്മുടെ സൂപ്പർസ്റ്റാർകളുടെ പടമൊക്കെ ആര് കാണും.

അതുകൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസവം പോലുള്ള പ്രകൃതിനിയമങ്ങൾ ചലച്ചിത്രം ആക്കുന്നതിനെ എന്തു വില കൊടുത്തും തടയുക പ്രകൃതിവിരുധത്തെ പ്രോത്സാഹിപ്പിക്കുക

--- ശുഭം ----

No comments: