Saturday, October 22, 2011

WASTE OF TIME (Story)

  പതിവ് പോലെ രാവിലെ തന്നെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു FACEBOOKലെ  ലൈക്കുകളും  കമന്‍റു കളും എണ്ണിക്കൊണ്ടിരിക്കുമ്പോള്‍   ഒരു അശരീരി കേട്ടു, 


" 4-5 ദിവസമായല്ലോ ഒന്ന്  കുളിച്ചിട്ട് , ഇങ്ങനെ  24/7 ഓണ്‍ലൈന്‍ ആയിരുന്നാല്‍ മതിയോ വല്ലപ്പോഴും ഒന്ന് കുളിക്കണ്ടേ? "

ശരി ,  ഉടന്‍ തന്നെ അത് നിവര്‍ത്തിച്ചു കളയാം എന്ന് കരുതി  ഞാന്‍ ബക്കറ്റും  എടുത്തു കൊണ്ട് ടാപ്പിന്റെ അടുത്ത് ചെന്നു.  
ടാപ്പിലാകട്ടെ വെള്ളത്തിന്റെ അളവ് തീരെ ശുഷ്കം. ബക്കറ്റില്‍ വെള്ളം നിറയുന്നതും കാത്ത് അവിടെ ഇരുന്നു 

അങ്ങനെ അഞ്ചു പത്തു മിനിറ്റ് നിന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി,  ബക്കെറ്റ്  നിറയണമെങ്കില്‍ ഒരു മണിക്കൂര്‍ എങ്കിലും പിടിക്കും , ഇത് ശരിയാകില്ല,


ഇങ്ങനെ പോയാല്‍ രാവിലത്തെ  ഫേസ് ബുക്ക്‌ പോസ്റ്റുകളും അപ്ഡേറ്റ്കളും ഒക്കെ മിസ്സ്‌ ആകും.  ലൈക്‌ ഉം കമന്റും ഷെയര്‍ ഉം ഒക്കെ വെള്ളത്തിലാകും  

ഈ ലോകത്തിലെ ഏറ്റവും WASTE OF TIME ബക്കറ്റില്‍ വെള്ളം നിറയുന്നതും കാത്തു നില്കുന്നതാണ്. "
ഇത്രയും WASTE OF TIME ആയ ജോലി ചെയ്യാന്‍ എനിക്ക് സമയമില്ല. 

കുളിക്കാനുള്ള പരിപാടി മതിയാക്കി വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌ ചെന്നപ്പോള്‍   
ഭാര്യ ചോദിച്ചു..എന്ത് പറ്റി ? 

ഞാന്‍ പറഞ്ഞു : ഈ ലോകത്തിലെ ഏറ്റവും WASTE OF TIME ആയ കാര്യം എന്താണെന്നു നിനക്കറിയാമോ ?  

എനിക്കറിയില്ല , ഭാര്യ പറഞ്ഞു 

എന്നാല്‍ ഞാന്‍ തന്നെ പറയാം 

ഈ ലോകത്തിലെ ഏറ്റവും WASTE OF TIME  ബക്കറ്റിലും മറ്റു   പാത്രങ്ങളിലും  വെള്ളം നിറയുന്നതും കാത്തു നില്കുന്നതാണ്.

യുറീക്ക, യുറീക്ക 
അവള്‍ ആര്‍ത്തു ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് എന്നോട് ചോദിച്ചു. 
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ WASTE OF TIME എന്താണെന്നു അറിയാമോ ?


ഞാന്‍ കുറെ  ആലോചിച്ചു , വീണ്ടും വീണ്ടും ആലോചിച്ചു, എന്നിട്ടും ഉത്തരം കിട്ടിയില്ല 

അങ്ങനെ ഇരിക്കുമ്പോള്‍ വീണ്ടും ആ അശരീരി കേട്ടു. 4-5 മിനിറ്റ് ആയല്ലോ ഇങ്ങനെ ഇരിക്കുന്നു, വേഗം പോയി FACEBOOK പോയി അപ്ഡേറ്റ് ഇടൂ  അവിടെ നിന്ന് എന്തെങ്കിലും ഉത്തരം കിട്ടുമായിരിക്കും.


... the END




No comments: