Sunday, March 28, 2010

In Ghost House Inn Review ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍

നിങ്ങള്‍ കണ്ട സിനിമയിലെ ഏറ്റവും ഇഷ്ടപെട്ട ഭാഗം എതെന്നൂ ചോദിക്കുന്നവരോട് സിനിമയിലെ interval ആണെന്നു പറയുന്നത് ഏതോ മിമിക്രിയില്‍ കണ്ടിട്ടുണ്ട്. ഇതേ ചോദ്യം ഈ‍ സിനിമ കണ്ടു ഇറങ്ങുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും ,  സിനിമ തുടങ്ങുന്നതിനു മുന്‍പുള്ള 5 മിനിട്ടും, സിനിമ അവസാനിച്ചതിന് ശേഷമുള്ള 5 മിനിറ്റ് ഉം എന്ന്. സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റില്‍ animation ഉം സിനിമ കഴിഞ്ഞതിനു ശേഷം കാണിക്കുന ഷൂട്ടിംഗ് സമയത്തെ തമാശകള്‍ മാത്രമാണ് ഈ സിനിമയില്‍ മടുപ്പിക്കാത്ത ഭാഗം . ഹരിഹര്‍ നഗര്‍ രണ്ടാം ഭാഗമായ ടു ഹരിഹര്‍ നഗറിനെ ക്ലൈമാക്സ്‌ ഒഴിച്ച് നിര്‍ത്തിയാല്‍ മികച്ച entertainer ആണെന് നിസംശയം പറയാം, പക്ഷെ ഗോസ്റ്റ് ഹൌസ് നിരാശപെടുതുന്നു


വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ രണ്ടര മണിക്കൂറില്‍ കാണിച്ചിട്ട് അതിന്റെ അവസാനത്തെ ഭാഗത്തില്‍ അതൊക്കെ പ്രേക്ഷകരെ പറ്റിക്കാനുള്ള ചില സംഭവങ്ങളാണ് എന്ന് കാണിക്കുന്ന പരിപാടി ടു ഹരിഹര്‍ നഗര്‍ എന്നാ സിനിമയില്‍ പരീക്ഷിച്ചതാണ് ഹരിഹര്‍ നഗര്‍ എന്ന പണം കായ്ക്കുന്ന ഫോര്‍മുലക്ക് തോമസുകുട്ടി (അശോകന്‍) എന്നാ കഥാപാത്രം മരിച്ചു കഴിഞ്ഞതായി കാണിച്ചാല്‍ പിന്നെ ഒരു മൂനാം ഭാഗത്തിനോ നാലാം ഭാഗത്തിനോ scope ഇല്ല എന്ന് കണ്ടതുകൊണ്ടു ക്ഷമിക്കാം .



കഥ
കഴിഞ്ഞ സിനിമയുടെ അവസാനത്തില്‍ തോമസുകുട്ടിക്കു കിട്ടുന്ന പണം കൊണ്ട് വാങ്ങുന്ന ഡോറോത്തി ബംഗ്ലാവ് (Dorothy Bunglow) എന്ന പ്രേത ഭവനത്തിലേക്ക്‌ നാല്‍വര്‍ സംഘം എത്തുന്നു. ആ ബംഗ്ലാവില്‍ പ്രേതമില്ല എന്ന് സ്ഥാപിക്കുകയാണ് ലക്‌ഷ്യം. ഇതിനായി അവര്‍ തങ്ങളുടെ ഭാര്യമാരെയും കൂടുന്നു. എന്നാല്‍ അവര്‍ക്ക് ആ ബംഗ്ലാവില്‍ അസ്വാഭാകികമായ പല സംഭവങ്ങളും നേരിടേണ്ടി വരുന്നു. ഡോറോത്തി മദാമ്മ കൊലപെടുത്തിയ മൂന്ന് പേരുടെ ആത്മാവിനെ പിടിച്ചുകെട്ടാന്‍ അവര്‍ ഫാദര്‍ ഡോമിനിക് (നെടുമുടി വേണു ) വിന്റെ സഹായം തേടുന്നു ഫാദര്‍ പ്രേതത്തെ ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍, സണ്‍ ആന്‍ഡ്‌ ഹോളി സ്പിരിറ്റ്‌ എന്ന് പറഞ്ഞു ഒരു ചന്ദ്രഗ്രഹണ ദിവസം പിടിച്ചു കെട്ടുന്നു. ആ ശ്രമത്തില്‍ ഫാദര്‍ മരിക്കുന്നു. ഇനി ഈ നശിച്ച ബംഗ്ലാവ് വേണ്ട എന്ന് തീരുമാനിച്ചു പകുതി പൈസക്ക് ആ ബംഗ്ലാവ് തിരിച്ചു ഡോറോത്തി മദാമ്മക്ക്‌ നല്‍കികൊണ്ട് അവര്‍ തിരിച്ചു പോകുന്നു.


സ്വാഭാവികമായും അവിടെ തീരും എന്ന് കരുതുന്ന കഥ. പക്ഷെ ലാല്‍ പ്രേക്ഷകരെ ഇനി പറ്റിക്കനിരിക്കുനതെയ് ഉള്ളൂ. ബംഗ്ലാവും പ്രേതങ്ങളെയും ഉപയോഗിച്ച് കാശടിച്ചു മാറ്റാനുള്ള ഫാദര്‍ ഇന്റെ തന്ത്രങ്ങള്‍ ആണിതെന്നു ഫാദര്‍ തന്നെ നാല്‍വര്‍ സംഘത്തെ വിളിച്ചു പറയുന്നു. പിന്നെയെല്ലാം ഫോണില്‍ ആണ്. ഫാദര്‍ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് തങ്ങള്‍ക്കു അറിയാമായിരുന്നു എന്നും തന്ന പണ പെട്ടിയ്ല്‍ പണമില്ലെന്നും ഫാദര്‍ഇനെ അവര്‍ തിരിച്ചു പറ്റിചെന്നും പറയുന്നു. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ തങ്ങള്‍ എത്രയും നേരും ഈ സിനിമയുടെ അണിയറ പ്രവര്തകള്‍ തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് മനസിലാക്കുമ്പോയെക്കും സിനിമ അവസാനിക്കുന്നു.


കോമഡി
ഹരിഹര്‍ നഗര്‍ സിനിമകളുടെ USP എന്ന് പറയുന്നത് കോമഡി തന്നെ ആയിരിക്കും എന്നാ കാര്യത്തില്‍ സംശയമില്ല. പക്ഷെ ഈ സിനിമയില്‍ പ്രേത, അഥവാ ഹോറോര്‍ കോമഡി എന്നാ വിഭാഗത്തില്‍ മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ കണ്ടു പരിചയിച്ച പല രംഗങ്ങളും ഉണ്ട് . ജഗദീഷിന്റെ ഡയലോഗുകള്‍ പലപ്പോഴും തമാശ ഉണ്ടാക്കുനില്ല. ഹരിശ്രീ അശോകന്‍ ചെയ്ത കഥപാത്രം അസഹ്യം . ജഗദീഷിന്റെ 'വിജ്രംഭിച്ചതും' , ഹരിശ്രീ അശോകന്റെ 'കോണകം' എന്നീ പുഞ്ച ഡയലോഗുകള്‍ വേണ്ടത്ര ക്ലിക്ക് ആയില്ല


ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ഓരോന്ന് കണ്ടു പേടിക്കുക എന്നത് മാത്രമേ നാല് നായകന്‍ മാര്‍ക്കും അവരുടെ ഭാര്യമാര്കും ചെയ്യാനുള്ളൂ. അഭിനയിതിന്റെ കാര്യത്തില്‍, പ്രത്യേകിച്ചു പേടിക്കുന്നതായി അഭിനയിക്കുന്നതില്‍ മുകേഷ്, അശോകന്‍ എന്നിവര്‍ വളരെ മോശം പ്രകടനം ആണ് നടത്തിയത് . നെടുമുടി വേണു ചെയ്ത കഥ പത്രമാണ്‌ തമ്മില്‍ ഭേദം . പ്രേതം ഭാടിച്ചതായി അഭിനയിച്ച രാധിക നാഗവല്ലിയുടെ പ്രേതം പിടി പെടാതെ നോക്കിയത് നന്നായി.


മൂന്ന് ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്ങിലും ലക്ഷ്മി റായിയുടെ ഐറ്റം ഡാന്‍സ് 'ഒലെ ഒലെ' സൂപ്പര്‍ . അടിപൊളി പാട്ടുകള്‍ക് മലയാളം വരികള്‍ ഒട്ടും ചേരില്ല എന്ന് സംവിധായകനും സംഗീത സംവിധായകനും മനസിലാക്കിയത് നന്നായി അല്ലെങ്കില്‍ ഇതും കണ്ണിലൊരു മുള്ള് കൊണ്ടാല്‍, കോഴി പൂങ്കോഴി എന്നോകെ ആകുംമായിരുന്നു




ഇന്‍ ഹരിഹര്‍ നഗര്‍, റാം ജി റാവു സ്പീക്കിംഗ് എന്നെ സിനിമകളോട് മലയാളികള്‍ക്ക് വൈകാരികമായ ഒരു സ്നേഹമുണ്ട് . അത് കൊണ്ട് തന്നെയാണ് ലാലും സിദ്ദിക് ഉം ഇപ്പോഴും എന്ത് സംവിധാനം ചെയ്താലും കണ്ണുമടച്ചു മലയാളികള്‍ അത് കാണാന്‍ തള്ളി കയറുന്നത് . എന്ന് വെച്ച് തട്ടികൂട്ടു സിനിമ പിടിച്ചു വിടരുത്.


അഭിപ്രായം
15 വയസിനു മേളക്ക് കാണാന്‍ പറ്റിയ സിനിമ എന്ന് പറയുന്നുനത് പോലെ പതിനഞ്ചു വയസിനു താഴെ പ്രായമുള്ളവര്‍ക്ക് കണ്ടു രസിക്കാന്‍ പറ്റിയ സിനിമ.

No comments: