ഏറെ കാലത്തിനു ശേഷം ഇന്ന് വീണ്ടും തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു . ഏകദേശം ഒരു വര്‍ഷത്തോളമായി ഇവിടെ വന്നിട്ട്. 2006 ഇവിടം വിട്ടു തൃശ്ശൂരില്‍ എത്തിയതാണ്.
നഗരത്തില്‍ ധാരാളം മാറ്റങ്ങള്‍
ഞാന്‍ പോയതിനു ശേഷം ആണ് തിരുവനന്തപുരം വികസിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നതാകും ശരി. റോഡുകള്‍ക്ക് വീതി കൂടുന്നു, പുതിയ വ്യാപാര സ്ഥാപനങ്ങള്‍ വരുന്നു,
തലസ്ഥാനത്തും താജ് വന്നിരിക്കുന്നു . പണ്ട് താജ് ഹോട്ടല്‍ കാണുവാന്‍ varkala വരെ പോയതും, ഏതെടുത്താലും 600/- എന്ന് പറയുന്നതുപോലെയുള്ള ബുഫെ സെറ്റപ്പ് കണ്ടിട്ട് ഒരു ബുഫെ പാര്‍സല്‍ തരുമോ എന്ന് ചോദിച്ചതും മറന്നിട്ടില്ല.
പണ്ട് One വേ ആയിരുന്ന സ്ഥലമെല്ലാം ഇപ്പോള്‍ Two വേ ആണ് . അതുകൊണ്ട് സ്വന്തമായീ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇടയില്‍ പുതിയ കുറെ ട്രാഫിക് ലൈറ്റ് ഉം വന്നിട്ടുണ്ട് . പണ്ട് ഉണ്ടായിരുന്ന കുഴികളെല്ലാം ഇപ്പോഴും അവിടേ തന്നെ തന്നെ തുടരുന്നത് കൊണ്ട് റോഡില്‍ കുറച്ചു ശ്രദ്ധിച്ചാല്‍ മതി ബാക്കി ശ്രദ്ധ ചുറ്റുമുള്ള പുതിയ കാഴ്ചകളില്‍ ആകാം.
MG റോഡിലെ ഏറ്റവും വൃത്തികെട്ട ബില്‍ഡിംഗ് ആയ കേസരി മെമ്മോറിയല്‍ ഹാള്‍ ഇപ്പോള്‍ അവിടുത്തെ ഏറ്റവും ഭംഗിയുള്ള കെട്ടിടം ആയി മാറിയിരിക്കുന്നു, അതിന്റെ അടുത്ത് ATM കൌണ്ടര്‍ പോലെ ഒരു പുതിയ സംഭവവും - "Condom house" ആണത്രേ ..... ശിവ ..ശിവ ..
തിരുവനന്തപുരത്തെ ആദ്യത്തെ ബഹുനില കെട്ടിടം ആയ Bata ബില്‍ഡിംഗ് ഇപ്പോള്‍ അവിടെയില്ല, പകരം പുതിയ കെട്ടിടം വരും എന്ന് കേട്ടു.
ഭാഗ്യം സെക്രട്ടേറിയറ്റ് അവിടെ തന്നെയുണ്ട്
വീണ്ടും മുന്നോട്ടു നീങ്ങി ... ഇടയ്ക്കു ഏതോ പുതിയ one വേ നിന്നും ഒരു ഓട്ടോ വന്നു കുറുകെ ചാടി, അതോ ഞാന്‍ അയാളുടെ കുറുകെ ചാടിയോ? . "തള്ളേ ജ്വാലിയും കൂലിയും ഇല്ലാത്ത കൊറേ എണ്ണം കലിപ്പുകള് ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നു ".... അയാള്‍ എന്തൊക്കെയോ ചീത്ത പറഞ്ഞു.. "വോ, വോ" പിന്നിലിരുന്ന യാത്രക്കാരന്‍ തലയാട്ടി .
ഇപ്പോഴും തിരുവനന്തപുരത്തുള്ള മിക്ക ഓട്ടോക്കാരും സുരാജ് വെഞ്ഞാറമൂടിന്റെ "ഫാഷയില്‍" സംസാരിക്കുന്നണ്ട്.
ഒരു മണിക്കൂറായി കറങ്ങുന്നു.
എന്റെ പഴയ kinetic honda മാരുതിയുടെ mileage വാഗ്ദാനം ചെയ്യുന്നതുകൊണ്ട് പരിപാടി നിര്‍ത്താം
സമയം പത്തു മണിമതി ഇനി വീടിലേക്ക് പോകാം, നാളെ പുലര്‍ച്ചെ മടങ്ങി പോകേണ്ടതാണ്
ചുവപ്പും പച്ചയും കാണിച്ചിരുന്ന ട്രാഫിക് സിഗ്നലുകളില്‍ ഇപ്പോള്‍ മഞ്ഞ മാത്രം മിന്നി മറയുന്നു
തലസ്ഥാനത്ത് ഒന്നും തല്‍സ്ഥാനത്ത് തുടരുന്നില്ല
.... ഞാനും...
No comments:
Post a Comment