Monday, August 10, 2009

Superstar Prithviraj - The rise of a new super star in Malayalam

ഒടുവില്‍ പൃഥിരാജും ഇതാ സൂപ്പര്‍ സ്റ്റാര്‍ ആകുന്നു, രാജാവിന്റെ മകനും, ന്യൂ ഡല്‍ഹി ക്കും, ഏകലവ്യനും ശേഷം ഇതാ ഒരു പുതിയ മുഖം

തങ്ങളുടെ സിനിമയെ രക്ഷിക്കാന്‍ വേണ്ടിയാണോ അതോ മലയാള സിനിമയെ മുഴുവനായും രക്ഷിക്കാന്‍ വേണ്ടിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രിഥ്വി രാജിന് ചാര്‍ത്തികൊടുത്ത ആ പട്ടം മനസില്ലാമനസ്സോടെ സ്വീകരിക്കുന്നതും ടിവിയില്‍ കണ്ടു.





ഒരു വശത്ത് മലയാള സിനിമയെ നശിപ്പിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മാരാണെന്ന് പറയുമ്പോഴും മറു വശത്ത് പുതിയ സൂപ്പര്‍ താരങ്ങള്‍ സിനിമാക്കാരുടെ ആശിര്‍വാദത്തോട് കൂടി ഉയര്ന്നു വരുന്നതു കാണുന്നു



ശരിക്ക് പറഞ്ഞാല്‍ പുതിയ സൂപ്പര്‍ സ്റ്റാര്‍ ഉദയം സിനിമയ്ക്ക്‌ ദോഷത്തെ ക്കാള്‍ ഗുണമാണ് സൃഷ്ടിക്കുക . ഉദാഹരണത്തിന് നമ്മുടെ തമിഴ് സിനിമയുടെ കാര്യമെടുക്കാം. ഉലക നായകനും സ്റ്റൈല്‍ മന്നനും മാറി നിന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമ നിയന്ത്രിക്കുന്നത് വിക്രം, വിജയ്‌, സൂര്യ എന്നീ സൂപ്പര്‍ താരങ്ങളാണ് സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രേമിച്ചു അടി മേടിക്കുക, തൊഴില്‍ ഇല്ലയ്മയുടെയും , ദാരിദ്ര്യത്തിന്റെ വേദനകളെ ഉള്ളിലൊതുക്കി കഴിയുക എന്നീ റോളുകള്‍ ആദ്യ കാലത്തു അവതരിപിച്ചിരുന്ന ഈ നടന്‍മാര്‍ ആ നിലക്ക് തങ്ങളുടെ സിനിമകളെ വിജയിപിചിച്ച ചരിത്രവുംയീ ആണ് ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിഞ്ഞത്. കുഷി, ഗില്ലി എന്നി ചിത്രങ്ങള്‍ വിജയ്ക്കും, ജമിനി, ധൂല്‍, അന്ന്യന്‍ എന്നി ചിത്രങ്ങള്‍ വിക്രമിനും, കാക്ക കാക്ക, ഗജിനി എന്നി ചിത്രങ്ങള്‍ സൂര്യക്കും സൂപ്പര്‍ താര സിംഹസനതിലെക്കുള്ള വഴിതുറന്നു . ഈ ചിത്രങ്ങള്‍ ഇവര്ക്ക് സൂപ്പര്‍സ്റ്റാര്‍ പദവി യോടപ്പം ഒരു അമാനുഷിക ഇമജും സമ്മാനിച്ച്‌. അത് കൊണ്ടു തന്നെ അവരുടെ മുന്‍കാല ചിത്രങ്ങളായ സേതു, പിതാമഹന്‍, ഫ്രണ്ട്, എന്നി ചിത്രങ്ങളില്‍ ചെയ്തത് പോലെയുള്ള സാധാരണ വേഷങ്ങിലെക്കുള്ള മ ടങ്ങിപോക്കും അസാധ്യമായി .


ഇവര്‍ ഒഴിച്ചിട്ട ഈ സാധാരണ വേഷങ്ങള്‍ ചെയ്യാനുള്ള നടന്മാര്ക് വേണ്ടിയുള്ള അന്വേഷണമാണ് ശ്രീകാന്ത്‌, ജയം രവി, നരേന്‍, പ്രസന്ന, ഭരത്, പിന്നെ ഗതിയില്ലാതെ ചേരാന്‍, ശശികുമാര്‍ മുതലായ സംവിധായകരും അരങ്ങത്തേക്ക് വരന്‍ കാരണമായത്‌ . തമിഴ് സൂപ്പര്‍ താരങ്ങളുടെ എണ്ണം അങ്ങനെ രണ്ടില്‍ നിന്നും നാലും എട്ടും പതിനാറും ആയി വളര്‍ന്നു . ഈ പുതിയ യുവ താരങ്ങള്കൊക്കെ സ്വന്തം സിനിമ വിജയിചാലെ നിലനില്പുള്ളൂ എന്ന് തിരിച്ചരിന്നു നല്ല സിനിമയില്‍ പ്രവര്‍ത്തിക്കാനും അത് വഴി ഒരു പോസിറ്റീവ് മത്സരബുദ്ധി വളര്‍ത്തി എടുക്കാനും കഴിഞ്ഞു . ഇതു ഓരോ താരത്തിനും ഒരു വലിയ ആരാധക വൃന്ദ്രം ഉണ്ടാകുകയും അവര്‍ തന്നെ ചിത്രങ്ങളെ വിജയിപ്പിക്കാന്‍ വേണ്ട പബ്ലിസിറ്റി ഒരുക്കുകയും ചെയ്തു.



ഈ പശ്ചാത്തലത്തിലാണ്‌ ഇവിടെ മലയാളത്തില്‍ പൃഥിരാജിനെ സൂപ്പര്‍ സ്റ്റാര്‍ ആകണോ വേണ്ടെയോ എന്ന് നാം ആലോചിക്കേണ്ടത്. യുവ താരങ്ങള്‍ക്ക് വേണ്ടി മലയാള സിനിമ മുറവിളി കൂടുമ്പോളാണ് നന്ദനം എന്ന ചിത്രത്തിലൂടെ പ്രിഥ്വി രാജിന്റെ വരവ് . സ്വപ്നകൂട്, ക്ലാസ്മറെസ്‌, ചോക്ലേറ്റ് എന്നീ പൃഥിരാജിനു ഇതു വരെ ഒറ്റയ്കെ ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിക്കാന് ‍കഴിനിരുന്നില്ല . അങ്ങനെ നോക്കുകുയനെന്കില്‍ പൃഥിരാജ ഒറ്റയ്ക്ക് വിജയിപിചെടുത്ത സിനിമ എന്ന് പുതിയ മുഖത്തിനെ കുറിച്ച് പറയാനാകും.

വളരെ സമര്‍ഥമായി മാര്‍ക്കറ്റ്‌ ചെയ്ത ഒരു സിനിമ ആണ് പുതിയ മുഖം, ചിത്രത്തിന്റെ പേര്, പോസ്റ്റര്‍, ഗാന ചിത്രീകരണം, പൃഥിരാജിന്റെ ടൈറ്റില്‍ ഗാനം ഒടുവില്‍ ഇതാ മലയാളത്തിന്റെ പുതിയ സൂപ്പര്‍സ്റ്റാര്‍ എന്നുള്ള പ്രചരണം വരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചു .

ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടന്മാരന് സൂപ്പര്‍ സ്റ്റാര്‍ എന നിര്‍വചനത്തിന്റെ അര്‍ഥം എങ്കില്‍ പ്രിഥ്വിരാജ് അതിലേക്കുള്ള ഒന്നാമത്തെ ചവിട്ടു പടി കടന്നിരിക്കുന്നു. അതോടൊപ്പം തന്നെ സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളായ അന്യ ഭാഷ മാര്‍ക്കറ്റ്‌, സംസ്ഥാന അവാര്‍ഡ്‌, പാട്ട് പാടുക, എന്നിവയിലൊക്കെ പ്രിഥ്വി കൈ വച്ചിരിക്കുന്നു. ഇനി ആവശ്യം അടുത്ത ചിത്രങ്ങളില്‍ ഈ വിജയം തുടരുക എന്നതാന്നു.

പുതിയ മുഖത്തിന്‌ ശേഷം പ്രിഥ്വിരാജ് അഭിനയിക്കുന്ന അടുത്ത സിനിമകള്‍ ശ്രദ്ധിക്കുക - റോബിന്‍ ഹൂദ്‌ (ജോഷി), രക്തുപതി രാഘവ രാജാറാം - (ഷാജി കൈലാസ് ), രാവണന്‍ (മണി രത്നം), മാടന്‍ കൊള്ളി (മേജര്‍ രവി) ....

എവിടെയോ ഒരു സൂപ്പര്‍ താരത്തിന്റെ പിറവി കാണുന്നില്ലേ ?


1 comment:

scorpiogenius said...

Godwin, nice to find you in blog-o-sphere! And good observations about Prithviraj. He is surely a ray of hope for Malayalam Cinema, a star for the future.

Hope he selects his movies and dont act in all rubbish like our superstar Mohanlal does! :)