
ഒടുവിൽ ഞാനും അതു തീരുമാനിച്ചു
ആം ആദ്മി പാർട്ടിയിൽ ചേരണം
ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു
നാളെ ഞാൻ ആം ആദ്മി പാർട്ടിയിൽ ചേരാൻ പോകുന്നു
അവരുടെ പാര്‍ട്ടി ആഫീസില്‍ വച്ച് അവർ എന്നെ തൊപ്പി ധരിപ്പിക്കും
വളരെ ലളിതമായ ഒരു ചടങ്ങ്.
ഞാനധികവും അണ്ടര്‍ ഗ്രൗണ്ടില്‍ ആയിരിക്കും... ഒളിവില്‍.
സത്യാഗ്രഹവും നിരാഹാരവും കിടക്കേണ്ടി വരും
ചിലപ്പോ ലോക്കപ്പിലോ ജയിലിലോ ആയെന്നു വരാം.
ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്ത ആയിരിക്കണം.
വീട്ടുകാര്യങ്ങളും അടുക്കളകാര്യങ്ങളും നീ ഒറ്റയ്ക്ക് നേരിടേണ്ടി വരും.
അവൾ അകത്തു പോയി ഒരു ചൂലും തൊപ്പിയും എടുത്തോണ്ട് വന്നു
അത് കണ്ടു ഞാൻ പറഞ്ഞു.
നീയാണ് ശരിയായ ആം ഔരത്
രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിയും പൊതു മുതൽ അടിച്ചു മാറ്റലും തുടച്ചു നീക്കാൻ ഈ ആയുധങ്ങൾ ഒരു കവറിൽ ഇട്ടു എനിക്ക് തന്നേക്കൂ
ഛെ ... നിങ്ങളുടെ ഒരു അടിച്ചു മാറ്റലും കാർന്നു തിന്നലും
വെറുതെ കറങ്ങി നടക്കാതെ പോയി മുറ്റം അടിക്കു മനുഷ്യാ
എന്നിട്ടു വേണം പാത്രം കഴുകാനും തുണി അലക്കാനും
ആദ്യം പോയി വീട് അടിച്ചു വാരൂ എന്നിട്ട് മതി നാട് അടിച്ചു വാരാൻ.
No comments:
Post a Comment