Thursday, May 16, 2013

'ഒളിപ്പോര്'

പ്രശസ്ത തെന്നിന്ത്യൻ നടനും നാടൻ പാട്ട് കലാകാരനുമായ കലാഭവൻ  മണിയെ പോലീസ് അറസ്റ്റു ചെയ്തു.

ചാലക്കുടി ഓട്ടോ സ്റ്റാൻഡിൽ നിന്നും ഷൂട്ടിങ്ങിന് വേണ്ടി അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുകയായിരുന്നു മണി. 'ഒളിപ്പോര്' എന്നാ തന്റെ പുതിയ ചിത്രത്തിന് വേണ്ടി തയ്പിച്ച മാവോയിസ്റ്റ് പോരാളിയുടെ വേഷത്തിലായിരുന്നു മണി അപ്പോൾ.

തീവ്രവാദികൾക്ക്‌ വേണ്ടി വന മേഖല തിരച്ചിൽ നടത്തുകയായിരുന്ന വനപാലകർ ഉടൻ തന്നെ മണിയുടെ ഓട്ടോ കൈ കാണിച്ചു നിർത്തി . തന്റെ ഓട്ടോ പരിശോധിക്കണം എന്നാവശ്യപെട്ട വനപാലകരോട് താൻ ഒരു മൃഗമല്ല ഒരു മനുഷ്യനാണെന്നും വനപാലകർ അല്ല പോലീസുകാരാണ് തന്നെ പരിശോധിക്കേണ്ടത് എന്നും പറഞ്ഞു. താൻ ഒരു മാവോയിസ്റ്റ് അല്ല സിനിമ നടനാനെന്നും, രജനികാന്തിന്റെ വരെ വില്ലൻ ആയി അഭിനയിച്ചുന്ടെന്നും പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല. ഇതിനേക്കാൾ വലിയ സിനിമാ നടനായിരുന്ന തങ്ങളുടെ വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ പോലും രാജി വെയ്പിച്ചവർ ആണ് തങ്ങളെന്നും അവർ ആക്രോശിച്ചു.

അവരെ വിശ്വസിപ്പിക്കാനായി തന്റെ 'MLA മണി 10 ആം ക്ലാസും ഗുസ്തിയും , പുള്ളിമാൻ, പായും പുലി, മനുഷ്യമൃഗം , ശിക്കാർ, ദി ഗാർഡ്, കേരള പോലീസ് , C I മഹാദേവൻ 6 അടി 5 ഇഞ്ച്‌ , ലോകനാഥൻ IAS, ബാച്ചിലർ പാർട്ടി മുതലായ സിനിമകളുടെ ഭാഗങ്ങൾ തന്റെ മൊബൈൽ ഫോണിൽ കാണിച്ചു കൊടുത്തു. ആ ക്ലിപ്പിങ്ങുകൾ കണ്ട ചില ന്യൂ ജനറേഷൻ വനപാലകർ കൂടുതൽ പ്രകോപിതരാകുകയും മണിയെ കൈയേറ്റം ചെയ്യുകയും ചെയ്തു . മണി ആകട്ടെ തന്റെ പുതിയ തമിഴ് സിനിമക്ക് വേണ്ടി മാഫിയ ശശി പഠിപ്പിച്ചു കൊടുത്തു ഏതാനും ചില ഒളിപ്പോരുകൾ വനപാലകരുടെ മേൽ എടുത്തു പരീക്ഷിച്ചു .

അടികൊണ്ട വനപാലകർ സ്വയരക്ഷാർത്ഥം അടുത്ത വളവിൽ ക്യാമ്പ്‌ ചെയ്യുകയായിരുന്ന പോലീസുകാരെ വിളിച്ചു വരത്തുകയും സീറ്റ്‌ ബെൽറ്റ്‌ ഇടാതെ ഓട്ടോ ഓടിച്ച കുറ്റത്തിന് മണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു വിയ്യൂർ ജയിലിൽ എത്തിച്ച മണിയെ തടവുകാർ കരഘോഷത്തോടെ എതിരേറ്റു. അവർ ആവശ്യപെട്ടത്‌ അനുസരിച്ച് മണി ജയിലിൽ ചപ്പാത്തി പരത്തുന്ന മെഷീൻ ഉത്ഘാടനം നിർവഹിക്കുകയും 'കണ്ണി മാങ്ങാ പ്രായത്തിൽ ' 'പകല് മുഴുവൻ പണിയെടുത്ത് ' എന്നീ നാടൻ പാട്ടുകൾ പാടുകയും ചെയ്തു

തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ തന്റെ സ്ഥിരം മിമിക്രി നമ്പരുകളായ കുരങ്ങ് , കരടി, പട്ടി മുതലായവ കാട്ടിലെ ചില ജീവികൾ അടിച്ചു മാറ്റി അവതരിപ്പിക്കുന്നത്‌ തടയാത്തതിനാണ് വനപാലകരെ തനിക്ക് ആക്രമിക്കേണ്ടി വന്നതെന്ന് മണി പറഞ്ഞു . തന്റെ അടുത്ത ചിത്രത്തിൽ കാട്ടുമൃഗങ്ങളുടെയും വനപാലകരുടെയും ശല്യം കാരണം ഒരു പാവം മാവോയിസ്റ്റ് തീവ്രവാദി രാഷ്ട്രീയത്തിൽ ഇറങ്ങുകയും വനം വകുപ്പ് മന്ത്രി പദത്തിലെത്തുകയും ചെയ്യുന്ന ഒരു കഥ ആണ് ചിത്രീകരിക്കുക എന്നും മണി അറിയിച്ചു

References: 1. http://www.sify.com/movies/olipporu-starts-rolling-news-malayalam-nezl4iejdhh.html
2. http://www.mathrubhumi.com/movies/malayalam/361263/
 

No comments: