Thursday, March 14, 2013

Hotel Bharat, Thrissur

വാഹനം പാർക്ക്‌ ചെയ്യാൻ ഒരു സ്ഥലം കിട്ടാൻ 10 മിനിറ്റ് 
തിരക്കുകാരണം ഇരിക്കാൻ ഒരു കസേര ലഭിക്കാൻ 20 മിനിറ്റ് 
വെയിറ്റർ നമ്മെ തേടി വരാൻ 10 മിനിറ്റ് 
ഓർഡർ ചെയ്ത ഫുഡ്‌ വരാൻ 20 മിനിറ്റ് 
ആകെ 1 മണിക്കൂർ 

അങ്ങനെ ഒരു മണിക്കൂർ വായിൽ വെള്ളവും, കണ്ണിൽ എണ്ണയും ഒഴിച്ച് "കാത്ത് ഇരന്നു " കിട്ടിയ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴേക്കും കസേരയുടെ അടുത്ത അവകാശം തേടി പുറകില 5 - 1 0 ആളുകൾ വന്നു നില്ക്കാൻ തുടങ്ങും 

"കൊറേ നേരമായല്ലോ, ഇവൻ എപ്പോൾ എണീറ്റ്‌ പോകും" എന്ന അവരുടെ നോട്ടം കാരണം ഭക്ഷണം കഴിക്കാൻ ആകെ എടുക്കുന്നത് വെറും 5 മിനിറ്റ് 


ഇതാണ് തൃശൂരിലെ ഏറ്റവും മികച്ച റസ്റ്റരന്റ് എന്നറിയപെടുന്ന "ഹോട്ടൽ ഭാരത് "
ഓരോ തവണയും ഇവിടെ പോകുമ്പോൾ എനിക്ക് തോന്നും
"എനിക്ക് വട്ടാണോ ? അതോ നാട്ടുകാർക്ക്‌ മുഴുവൻ വട്ടായതാണോ ?"


TIP: ഒരു ചപ്പാത്തി കൂടി ഓർഡർ ചെയ്യണമെന്നുണ്ടായിരുന്നു.... കസേരയുടെ അടുത്ത് വന്നു നിന്ന് ദയനീയമായി എന്റെ പ്ലേറ്റ് നോക്കി നില്ക്കുന്ന ആ പിഞ്ചു ബാലികയെ കണ്ടപ്പോൾ വേണ്ടന്ന് വെച്ചു

No comments: