Tuesday, January 15, 2013

പച്ച മനുഷ്യന്‍ – The Green Man

പച്ച മനുഷ്യന്‍ – The Green Man
(a reproduction of a campus comedy/tragedy short story written in our MIC - college alumni FB group three years ago) 

സീന് 1
കാലം: ജൂണ് 1996
സ്ഥലം: MIC കോളേജ് ക്യാമ്പസ് 
കോഴ്സ്: പ്രീ-ഡിഗ്രി 

അലക്കി തേച്ച full കയ്യന് ഷര്ട്ടും 3 -pleated പാന്റ്സും ഇട്ടോണ്ട് ഒരാഴ്ച കോളേജില് വന്നപോഴേക്കും എനിക്കൊരു കാര്യം ബോധ്യപെട്ടു .

ഇങ്ങനെ പോയാല് രക്ഷയില്ല
ഒരു പെണ്കുട്ടി പോലും എന്നെ തിരിഞ്ഞു നോക്കുന്നില്ല
(അന്നൊക്കെ പെണ്കുട്ടികളോട് സംസാരിക്കുക എന്നതിനേക്കാള് വല്യ കാര്യമാണ് അവര്നമ്മളെ നോക്കുക എന്നത്)

ഒടുവില് ഞാന് തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു.
നമ്മുടെ ഈ dress codeഉം, look ഉം ആണ് പ്രശ്നം.

ഇമേജ് മൊത്തത്തില് അങ്ങ് മാറ്റുക , പുതിയത് വല്ലതും പരീക്ഷിക്കുക

അന്ന് RUF & TUF jeans ഇന്റെ ഒക്കെ ഒരു കാലമാണ്.
ഒരു Variety STUFF പരീക്ഷിച്ചു കളയാമെന്നു എനിക്ക് തോന്നി

ഞാന് ഉടനെ തന്നെ അന്ന് പാളയത്തുള്ള CAMPUS എന്ന ഡ്രസ്സ് ഷോപ്പില് ചെന്ന്, കടക്കാരനോട് ചോദിച്ചു,

“ചേട്ടാ .... ഒരു jeans വേണം ....... Blue colour വേണ്ട അത് എല്ലാരും ഇടുന്നതാ .... red colour jeans ഉണ്ടോ?”

കടക്കാരന് എന്നെ അന്തം വിട്ടു നോക്കി .... എന്നിട്ട് അകത്തേക്ക് പോയി, 5 മിനിറ്റ് കഴിഞ്ഞു മടങ്ങി വന്നു പറഞ്ഞു

"മോനെ... red colour jeans ഇല്ല green colour ഉണ്ട് അത് മതിയോ ?

ഞാന് നോക്കി, നല്ല flourescent പച്ച നിറത്തിലുള്ള ഒരു സാധനം . എനിക്ക് സന്തോഷമായി

“ഇനി വല്ലതും വേണോ?”, കടക്കാരന് ചോദിച്ചു ...

T-Shirt . . . അതും വേണം , ഞാന് പറഞ്ഞു. ചേട്ടന് തന്നെ സെലക്ട് ചെയ്താല് മതി

അയാള് ഒരു Bright Yellow T-Shirt കൊണ്ട് വന്നു, എന്നിട്ട് പറഞ്ഞു DDLJ യില് Shahrukh Khan ഇട്ട മോഡല് ആണ് .. മോന് നനായി ചേരും

ഉടന് തന്നെ ഞാന് STC യില് Tuition ഫീസ് അടക്കാന് വെച്ചിരുന്ന കാശു അയാള്ക്ക് എടുത്തു കൊടുത്തിട്ട് അത് രണ്ടും മേടിച്ചു ..

“Ruk jaa o dil deewane” എന്നാ ഗാനത്തിന് ഞാന് ചുവടുകള് വയ്ക്കുന്നത് സ്വപ്നം കണ്ടു അന്ന് ഞാന് ഉറങ്ങി
_______________________________________________________________

സീന് 2

കോളേജ് ക്യാമ്പസ് , the next day

പച്ച ജീന്സും മഞ്ഞ ടി ഷര്ട്ടും ഇട്ടോണ്ട് ഞാന് കോളേജില് പ്രവേശിക്കുന്നു

അത് വരെ എന്നെ കണ്ടാല് തിരിഞ്ഞു നോക്കാത്ത പെണ് പിള്ളേര് എന്നെ ആരാധനയോടെ നോക്കുന്നു.
സീനിയര് ചേച്ചി മാരൊക്കെ വന്നു പരിചയപെടുന്നു
(അത് ആരാധന കൊണ്ടല്ല എന്ന് മനസിലാക്കാനുള്ള സാധനം അന്ന് ശരിക്ക് വര്ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല )

അവരുടെ കണ് കോണില് നിന്നുള്ള കടാക്ഷങ്ങള് ഏറ്റുവാങ്ങിക്കൊണ്ട് വൈകുന്നേരം വരെ ഞാന് അവിടവിടെ ചുറ്റി പറ്റി നടന്നു

അന്ന് റാഗ്ഗിംഗ് മുതലായ കലാപരിപാടികള് ഒക്കെ നിലവിലുള്ള കാലമാണ്. കൂടുതല് സമയം ഇവിടെ നിന്നാല് പണി പാളും എന്ന് എനിക്ക് തോന്നി. വീട്ടിലേക്കു വിടാം

______________________________________________________

സീന് 3 the same day eveing
Main gate ബസ് സ്റ്റോപ്പ്

സ്റ്റോപ്പില് ഫയങ്കര തിരക്ക്..
തിരക്ക് കാരണം ബസ് ഒന്നും നിര്ത്തുന്നില്ല,
നമ്മള് പച്ചയും മഞ്ഞയും ഇട്ടു പെണ്പിള്ളേരുടെ ഇടയില് ഞെളിങ്ങനെ നില്പാണ് .

കുറെ സമയം കഴിഞ്ഞു

റാഗ് ചെയ്യാനുള്ള ഇരകളെ തേടി seniors ബസ് സ്റ്റോപ്പില് എത്തി.

തിരക്ക് പിടിച്ച ബസ് സ്റ്റോപ്പില് നിന്നും ഒരു ഇരയെ കണ്ടു പിട്ക്കാന് അവര്ക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല

“ദേ നില്ക്കുന്നു ഒരു പച്ച മനുഷ്യന്” അതിലൊരു സീനിയര് പറഞ്ഞു. അവനെ നമുക്ക് പിടിക്കാം

പിന്ന നടന്നത് റാഗ്ഗിംഗ് നിരോധന നിയമത്തിന്റെ പരിധിയില് വരുന്നതിനാല് ഞാന് അതിവിടെ വിവരിക്കുന്നില്ല .
-----------------------------------------------------------------------------

ആ കരി ദിനത്തിന്റെ ഓര്മ മായ്ച്ചു കളയാന് ഞാന് ആ പച്ച ജീന്സ് പിന്നീട് dye ചെയ്തു നീല ആക്കി , മറ്റേ മഞ്ഞ ടി-ഷര്ട്ട് കറുപ്പും ആക്കി . 

No comments: