Tuesday, June 15, 2010

മഴ ഈസ്‌ നോട്ട് ഇന്റര്‍നെറ്റ്‌ സാവി (The rain is not internet savvy)


രാവിലെ മുതല്‍ കനത്ത മഴ
ഇന്നാണ് എന്റെ two wheeler സര്‍വീസ് ചെയ്യാനുള്ള അവസാന തീയതി

സര്‍വീസ് സെന്ററില്‍ നിന്നും അവര്‍ ഭീഷണി പെടുത്താന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി

എന്ത് ചെയ്യും
ഇന്റെര്നെട്ടിനോട് ചോദിക്കാം

ഗൂഗിള്‍ ചെന്ന് weather എന്ന് ടൈപ്പ് ചെയ്തു
ഹായ് എന്റെ location ഗൂഗിള്‍ മനസിലാക്കി ഇവിടുത്തെ കാലാവസ്ഥ പറഞ്ഞു തന്നു
പോര എനിക്ക് സര്‍വീസ് സെന്റര്‍ ഇലെ കാലാവസ്ഥ അറിയണം

ഇവിടെ നിന്നും 50 കിലോമെട്രെ ദൂരെയാണ് എന്റെ സര്‍വീസ് സെന്റര്‍
വീണ്ടും ഗൂഗിള്‍
ഹായ്
accuweather.com, കേരളത്തിലെ ഓരോ മുക്കിലും മൂലയിലും വരെ ഒരു മണിക്കൂറിലും മഴയുടെ വിവരങ്ങള്‍, പെയ്യുന്ന സ്ഥലങ്ങള്‍, സമയം എന്നിവ ഇതില്‍ ഉണ്ട്.

അവര്‍ എന്റെ വീട്ടില്‍ നിന്നും അവിടെ വരെ എത്തുന്ന മൂന്ന് സ്ഥലത്തിലെ കാലാവസ്ഥ വിവരണം തന്നു

കൊള്ളാം 7 മണിക്ക് സ്റ്റാര്‍ട്ട്‌ ചെയ്‌താല്‍ കൂടുതല്‍ മഴ നനയാതെ അവിടെ എത്താം
ശരി ഇപ്പോള്‍ തന്നെ പോയി കളയാം
ദി ഇന്റര്‍നെറ്റ്‌ ഈസ്‌ മോര്‍ ലോക്കല്‍ നൌവ് ദയ്സ്

-x-x-x-x-x-x-x-x-x-x-x-x-x-x-x-x-
അപ്ഡേറ്റ് അറ്റ്‌ വൈകുന്നേരം -

മഴ കാലാവസ്ഥ പ്രവചനക്കാര്‍ പറഞ്ഞതിനേക്കാള്‍ ഒരു മണിക്കൂര്‍ താമസിച്ചു പെയ്തു -
ആകെ നനഞ്ഞു കുളിച്ചു
മഴയ്ക്ക് അറിയില്ലല്ലോ നമ്മുടെ കാലാവസ്ഥ പ്രവചനം.

No comments: