Tuesday, November 3, 2009

ഗരീബ് രഥ് - 'പാവങ്ങളുടെ രഥം' (Garib Rath - Poor Man's Chariot)

Background Information: Indian railways will grant you normal tickets over the counter to travel during day time on any trains, but you have to convert it and pay extra charges as per the class of the train on board..... Read on..

ഗരീബ് രഥ് - 'പാവങ്ങളുടെ രഥം' .... പണ്ട് അഞ്ചാം ക്ലാസ്സില്‍ സുകുമാരന്‍ സര്‍ പറഞ്ഞു തന്ന ഹിന്ദി മറന്നിട്ടില്ല.

അദ്വാനിയുടെ രഥം, രാഹുലിന്റെ രഥം എന്നൊക്കെ പറയുന്നത് പോലെ ഇന്ത്യ യിലെ പാവങ്ങള്‍ക്ക് ലാലു അനുവദിച്ചു തന്ന ഒരു തീവണ്ടി രഥം. എന്തായാലും ഒന്നു കയറി നോക്കുക തന്നെ. കൌണ്ടറില്‍ ചെന്ന് ടിക്കറ്റ്‌ നിരക്കിനെ കുറിച്ച് അന്വേഷിച്ചു.

" തൃശ്ശൂരില്‍ നിന്നും ഏറണാകുളം പോകാന്‍ ഗരിബ്‌ രഥത്തില്‍ എത്ര രൂപ വരും?"

"ഒന്നും കൂടുതല്‍ വേണ്ട , സാധാരണ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ മതി, 28 രൂപ മാത്രം "

കുറഞ്ഞ ചിലവില്‍ കൂടുതല്‍ സുഖം II ക്ലാസ്സ്‌ നിരക്കില്‍ AC യില്‍ യാത്ര ചെയ്യുക.

ലാലു പ്രസാദിന് ജയ്‌ വിളിച്ചു കൊണ്ട് ഒരു കംപാര്‍ത്മെന്റില്‍ കയറി.

ഇതാണ് യഥാര്‍ത്ഥ സോഷ്യലിസം, എല്ലാം ഒരു പോലത്തെ കംപര്‍ത്മെന്റുകള്‍ കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസം ഇല്ല.

എല്ലാ ഗരിബും തുല്യര്‍ .

പക്ഷെ ഉള്ളില്‍ ‍ N97 ഉം VAIO ഉം കയ്യില്‍ പിടിച്ചു കുറച്ചു പേര്‍.

ഒരു കാലി സീറ്റില്‍ ഇരിപുറപിച്ചു.

ആഹ എന്ത് സുഖം! ഒന്ന് ഉറങ്ങാം







പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും കറുത്ത കോട്ടിട്ട അത്ര ഗരീബ് എന്ന് തോന്നാത്ത ഒരു മനുഷ്യന്‍ അടുത്ത് വന്നു. TTR ആണത്രേ. ....ടിക്കറ്റ്‌ നീട്ടി.... ഉടന്‍ തന്നെ അയാള്‍ ഒരു ബുക്ക്‌ പുറത്തെടുത്ത് അതില്‍ എന്തൊക്കെയോ എഴുതി എന്നിട്ട് എന്നോട് പറഞ്ഞു ടിക്കറ്റ്‌ കണ്‍വരട്ട് ചെയ്യണം, 185 രൂപ കൂടുതല്‍ വേണം

...... ദൈവമേ..... ഇത്ര രൂപ ഉണ്ടെങ്കില്‍ സീസണ്‍ ടിക്കറ്റ്‌ എടുത്തു ഒരു മാസം മുഴുവനും യാത്ര ചെയ്യാം. എന്തിനു ഗരീബ് അല്ലാത്ത AC യില്‍ പോലും യാത്ര ചെയ്യാന്‍ 200 രൂപ മതി .


ഞാന്‍ പറഞ്ഞു "ഞാന്‍ ഒരു പാവം ഗരീബ് ആണ് സാര്‍, मेरे पास इतना पैसा नहीं है , അടുത്ത സ്റ്റേഷനില്‍ ഇറങ്ങി കൊള്ളാം ".

ACയുടെ തണുപ്പില്‍ നിന്നും കംപാര്‍ത്മെന്റിലെ ഇടനാഴിയിലേക്ക്‌ ഇറങ്ങുന്മ്പോള്‍ ഒരു ബോര്‍ഡ്‌ ശ്രദ്ധയില്‍ പെട്ടു

" Passengers and TTRs should not allow ticket less travelers, beggars, urchins, trespassers etc in the train. "

ആ ബോര്‍ഡിന്റെ താഴെ ഉള്ള കണ്ണാടിയില്‍ ഞാന്‍ എന്നെത്തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി
.




3 comments:

Aniyan said...

First to your post.
Gareeb ratham, a cute narration. Good.
MVR Pillai

Anonymous said...

Ithano sakhave Socialism?
Hahaha Nice post. Reminds of my GR journeys :)

C.T.William said...

അണ്ണാ ഹസാരെ വിചാരിച്ചാല്‍ കാര്യം ശരിയാവും . വേറെ രക്ഷയില്ല സുഹൃത്തെ .