Tuesday, July 7, 2009

സ്ലംഡോഗ് മില്ലൃണയര്‍ Slumdog Millionaire


ട്രെയിനിലും മറ്റും ഭിക്ഷ യാചിക്കാന്‍ വരുന്നവര്‍ക്ക് പൈസ കൊടുക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ഇവര്‍ക്ക് നമ്മളെക്കാളും വരുമാനമില്ലേ എന്ന് . ആ ആലോചനയുടെ പരിണിത ഫലമായി ഞാന്‍ ഒരു ഫോര്‍മുല കണ്ടുപിടിച്ചു. അതിനുശേഷം ട്രെയിനില്‍ ഭിക്ഷക്കാരെ കാണുമ്പോള്‍ ഞാന്‍ ആ ഫോര്‍മുല ഓര്‍ക്കും. അത് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

if i > m X n X 33 x 12 x 30

m = നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന രൂപ
n = ട്രയിനിലെ ബോഗികളുടെ എണ്ണം
33 = നൂറു പേരുള്ള ഒരു ബോഗിയിലെ മൂന്നിലൊന്നു പേര്‍
12 = 12 മണിക്കൂര്‍ ജോലി (8am to 8pm മിനിമം )
30 = ഒരു മാസം

ഇനി ഇത് എങ്ങനെ പ്രയോഗിക്കണം എന്ന് പറയാം
i നിങ്ങളുടെ ഒരു മാസത്തെ വരുമാനത്തേക്കാള്‍ കൂടുതലാണെങ്കില്‍ ആ ഭിക്ഷക്കാരനു പൈസ നല്‍കുക. ഇല്ലെകില്‍ അയാളേക്കാള്‍ ആ പൈസ നിങ്ങള്‍ക്കാണ് ആവശ്യം എന്നറിയുക.
ഇനിയും മനസിലയിട്ടില്ലേ? ഒരു ഉദാഹരണസഹിതം വിശദമാക്കാം

i > m X n X 33 x 12 x 30
m = Rs. 1 (നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന രൂപ )
n = 15 (ട്രയിനിലെ ബോഗികളുടെ എണ്ണം)
a = 1 x 15 x 33 x 12
= Rs. 178200/-

ആ ഭിക്ഷക്കാരന്റെ ഒരു മാസത്തെ വരുമാനം = Rs. 1,78,200/-
താമസത്തിനുള്ള ചെലവ് = ഇല്ല
ഭക്ഷണത്തിനുള്ള ചെലവ് = ഫ്രീ
വസ്ത്രം = ആരെങ്കിലും കൊടുക്കും
ഇന്‍കം ടാക്സ്‌ = ഹ ഹ ഹ
വാര്‍ഷിക സമ്പാദ്യം = Rs. 21, 38, 400/-
ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഒരു ട്രെയിന്‍ കവര്‍ ചെയ്യുന്നവര്‍ക്കും, ഒരു ദിവസം കൂടുതല്‍ സമയം പണിയെടുക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും കൂടുതല്‍ വരുമാനം നേടാം. എന്താ താത്പര്യമുണ്ടോ?

Also spent time to watch this video.. It is worth watching

No comments: